സുഹൃത്തിനു കുട്ടിയുണ്ടായത്തിന്റെ സന്തോഷം പങ്കു വെച്ചിട്ട് തിരിച്ചു വരുമ്പോള്‍ ഉണ്ടായ ഒരു ചിന്ത. ജനപ്പെരുപ്പം നമ്മളെ അപകടതിലാക്കിതുടങ്ങിയില്ലേ? ഇപ്പോള്‍ തന്നെ സ്ഥലത്തിന്റെ വില സാധാരണക്കാരന് താങ്ങാന്‍ പറ്റുന്നില്ല. അപ്പോള്‍ ഓരോ വീട്ടിലും കുറഞ്ഞത് 2 പേര് വെച്ച് ഉണ്ടാകുമ്പോള്‍ സ്ഥലം എവിടെ? എല്ലാ സ്ഥലവും ഒന്നുകില്‍ വീട് അല്ലെങ്കില്‍ റബ്ബര്‍ എസ്റ്റേറ്റ്. അപ്പോള്‍ കേരളത്തിലെ IT ഉദ്യോഗസ്ഥരും ബാക്കി എല്ലാ ബുദ്ധി രാക്ഷസന്മാരും എന്ത് കഴിക്കും? reliance തീരുമാനിക്കുന്ന വിലക്ക് reliance തീരുമാനിക്കുന്ന സാധനങ്ങള്‍ കഴിക്കാന്‍ വിധിക്കപ്പെട്ടവരാകുമോ നമ്മള്?
അങ്ങനെ എല്ലാ ഭഷ്യ വസ്തുക്കളും പുറത്തു നിന്ന് മേടിക്കുന്ന വേറെയും സ്ഥലങ്ങള്‍ ഉണ്ട്. ഉദാഹരണം Singapore . അവിടെയും അവിടുത്തെ പൌരന്മാര്ക്ക് പാര്‍ക്കാന്‍ flats മാത്രം. ഭക്ഷ്യ സാദനങ്ങള് malaysia യില്‍ നിന്നും വരണം. എന്നിട്ട് അവര്‍ക്കെന്തെലും കുഴപ്പമുണ്ടോന്നു ചോദിക്കാം. അവരുടെ കുഴപ്പത്തെക്കാള്‍ നമുക്ക് എന്താണ് കുഴപ്പം എന്ന് നോക്കാം.
കേരളത്തിലെ കൊച്ചു കുട്ടികള്‍ മുതല്‍ 90 കടന്ന അപ്പാപ്പന്മാര് വരെ അറിവുള്ളവരാണ്. ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ടെപ്പോള്‍ കേരളത്തില്‍ പലരും അഭിമാനിച്ചു. കാരണം, ബിന്‍ ലാദന് പാകിസ്താന്റെ കീശയില്‍ തന്നെ കിടപ്പുണ്ടെന്ന് CIA പറയും മുമ്പേ കവലയില്‍ ഇരുന്നു പറഞ്ഞവരാനവര്. പണ്ട് ബിന്‍ ലാദനെ കൊന്നു എന്ന് വാര്‍ത്ത പരന്നപ്പോള്‍ അത് വിശ്വസിക്കതിരുന്നവരാനവര്. International affairs വരെ ഇത്ര കൃത്യമായിട്ട് അറിയുന്ന കുശാഗ്ര ബുദ്ധികളായ മലയാളികള്‍ ഇന്നും സ്വന്തം നാട്ടില്‍ പുരോഗതി വരനെന്തു ചെയ്യണമെന്നു അന്വേഷിക്കുന്നില്ല.
ഇപ്പൊ വെറുതെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത് വീഴുന്നത് ഒരു IT ഉദ്യോഗസ്ഥന്റെ തലയിലായിരിക്കും. അത്രയ്ക്ക് IT ബുധിമാന്മാരുള്ള കേരളത്തിലെ സര്‍ക്കാര്‍ അപ്പീസില് ഒരു പേപ്പര്‍ അനങ്ങനമെങ്കില് പ്യുണിനു വരെ കാശ് കൊടുക്കണം. ഒചാനിച്ചു നില്‍ക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും computerised ആക്കി ഓരോ ഘട്ടവും ഓണ്‍ലൈന്‍ ആയി കാണാന്‍ പറ്റുന്ന, എതുദ്യോഗസ്തന് എന്താണ് ഇനി ഒരു ഫയലില്‍ ചെയ്യേണ്ടത് എന്ന് കാണിക്കുന്ന ഒരു സിസ്റ്റം ഉണ്ടാക്കുക എന്നത് അസാദ്യമായ ഒരു കാര്യമാണോ IT സുഹൃത്തുക്കളെ? അതല്ലേ സുതാര്യത എന്ന് പറയുന്നത്. നിങ്ങള്‍ പിടിപാടും പണവും ഇല്ലാത്ത ഒരാളാനേങ്ങില് ഒരു birth സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ പോലും ഇന്ന് ഏറ്റം കുറഞ്ഞത് 2 ദിവസം കളയേണ്ടി വരില്ലേ?
എത്ര രൂപയുടെ അഴിമതി നടന്നാലും നമുക്കൊരു കുഴപ്പവുമില്ല. രാജാ 170,000 കോടി നഷ്ടമുണ്ടാക്കിതന്നിട്ടും കുലുങ്ങതവരാണു നമ്മള്. കാരണം നമ്മള് ആ പദവിയിലനെങ്ങില് നമ്മളും അതെ ചെയ്യു.
മലയാളി ഗള്‍ഫിലോ അമേരിക്കയിലോ പോയിട്ട് വന്നാല്‍ ഏറ്റം കൂടുതല്‍ പറയുന്നതെന്താണ്. അവിടങ്ങളിലെ വൃത്തി. ആരും വഴിയില്‍ തുപ്പാറില്ല. വേസ്റ്റ് വഴിയില്‍ ഇടാറില്ല. അവരെ കണ്ടു പഠിക്കണം എന്നൊക്കെ പറയുന്ന ഇവര്‍ ഒരാഴ്ച കഴിയുമ്പോള്‍ വഴിയില്‍ തുപ്പിതുടങ്ങും. അതിനു കാരണം അവര്‍ പുറത്തു കണ്ട വൃത്തിയുള്ള റോഡുകളല്ല ഇവിടെ. ഇവിടുത്തെ റോഡുകളില്‍ ആര്‍ക്കും തുപ്പാം.
രാഷ്ട്രീയക്കാര്‍ ഓരോ തവണയും കയറിപ്പറ്റാന്‍ പ്രധാനമായും പറയുന്ന വികസനമാണ് റോഡ് നിര്‍മാണം. കുറെ റോഡ് വെറുതെ ഉണ്ടാക്കുന്നതാണ് വികസനമെങ്ങില് contractors ഇനെ ജയിപ്പിച്ചാല്‍ ഏറ്റം കുറഞ്ഞത് കാശ് വിഭജിക്കാന്‍ ഒരാളെങ്ങിലും കുറയുമല്ലോ. റോഡ് എല്ലാം ഉണ്ടാവുകയും ചെയ്യും.
അടിസ്ഥാന പരമായ ഒരു മാറ്റമാണ് ഉണ്ടാവേണ്ടത്. അതിനു ആദ്യം നമ്മള് തന്നെ മാറണം. അതിനെന്തു വേണമെന്നു നിങ്ങള്‍ തന്നെ ആലോചിക്കു. എന്നിട്ട് പറയു.